ബഗാനെ അവരുടെ മണ്ണിൽ തീർത്ത് കൊമ്പന്മാർ, ഐഎസ്എല്ലിൽ വീണ്ടും ഒന്നാമത്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2023 (12:15 IST)
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്, ദിമിത്രിയോസ് ഡയമന്റോകോസ് നേടിയ ഏക ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 12 മത്സരങ്ങളില്‍ നിന്നും 26 പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 10 മത്സരങ്ങളില്‍ നിന്നും 19 പോയന്റുള്ള ബഗാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവമൊന്നും മത്സരത്തില്‍ പ്രകടമായില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം നല്‍കുന്ന കാര്യം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. മത്സരത്തില്‍ വ്യക്തമായ ആധിപത്യമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. അതേസമയം മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമില്ലാതെയായിരുന്നു ബഗാന്‍ കളിക്കാനിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലേയ്ക്ക് ഉതിര്‍ത്തുവെങ്കിലും ഒരു തവണ മാത്രമാണ് ലക്ഷ്യം കാണാനായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :