പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; ഇന്റലിജന്‍‌സ് എഡിജിപി ആർ ശ്രീലേഖയെ മാറ്റി, മുഹമ്മദ് യാസിന് ചുമതല

പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി

  R Sreelekha , Pinarayi vijyan , kerala police , CPM , ഇന്റലിജന്‍‌സ് മേധാവി , പൊലീസ് , ആർ ശ്രീലേഖ , എഡിജിപി , എസ് ശ്രീജിത്ത്, മഹിപാല്‍ യാദവ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 ജനുവരി 2017 (16:59 IST)
സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഇന്റലിജന്‍‌സ് മേധാവിയായിരുന്ന ആർ ശ്രീലേഖയെ ജയിൽ എഡിജിപിയാക്കി. ബിഎസ് മുഹമ്മദ് യാസിനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചു.

രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായി നിശ്ചയിച്ചു. എസ് ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവര്‍ക്ക് ക്രൈബ്രാഞ്ച് ഐജിയായി സ്ഥാനമാറ്റം.

ക്രൈംബ്രാഞ്ച് എഡിജിപിയായി നിതീഷ് അഗര്‍വാളിന് നിയമനം. എറണാകുളം ഐജിയായിരുന്ന ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതോടെ എറണാകുളം ഐജിയായി പി വിജയനെ നിയമിച്ചു. എഡിജിപി ഹെഡ്ക്വാര്‍ട്ടേഴസായി അനില്‍ കാന്ത് നിയമിതനായി. എഡിജിപി പത്മകുമാര്‍ പൊലീസ് അക്കാഡമി ഡയറക്ടറാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :