PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ സീറ്റ് തനിക്കു വേണമെന്നാണ് അന്‍വറിന്റെ ഉപാധി

PV Anvar, Beypore, PV Anvar asks Beypore Seat, Nilambur By Election 2025, PA Mohammed Riyas, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, മുഹമ്മദ് റിയാസ്, പി.വി.അന്‍വര്‍, ബേപ്പൂര്‍ സീറ്റ്‌
Malappuram| രേണുക വേണു| Last Modified തിങ്കള്‍, 23 ജൂണ്‍ 2025 (18:46 IST)
PV Anvar
PV Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പി.വി.അന്‍വറും യുഡിഎഫും രമ്യതയിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യുഡിഎഫ് പ്രവേശനം ഉറപ്പിക്കാനാണ് അന്‍വറിന്റെ ശ്രമം. താന്‍ ഇല്ലാതെയും നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ച സാഹചര്യത്തിലാണ് അന്‍വറിന്റെ വഴങ്ങിക്കൊടുക്കല്‍.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ സീറ്റ് തനിക്കു വേണമെന്നാണ് അന്‍വറിന്റെ ഉപാധി. പൊതുമരാമത്ത് മന്ത്രിയായ പി.എ.മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.

' യുഡിഎഫില്‍ മാന്യമായ സ്ഥാനം ലഭിക്കുകയാണെങ്കില്‍ മരുമോനിസത്തിന്റെ വേര് അറുക്കാന്‍, എനിക്ക് ആയുസുണ്ടെങ്കില്‍ ട്ടോ..ഈ 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. ബേപ്പൂരില്‍ പി.വി.അന്‍വര്‍ മത്സരിക്കും. പിണറായിസത്തിന്റെ മരുമോനിസത്തിന്റെ വേര് ഞാന്‍ അറുക്കും ജനങ്ങളെ കൂട്ടി,' അന്‍വര്‍ പറഞ്ഞു.

അതേസമയം ബേപ്പൂരില്‍ 28,747 വോട്ടുകള്‍ക്കാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.എ.മുഹമ്മദ് റിയാസ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.എം.നിയാസിനെയാണ് മുഹമ്മദ് റിയാസ് തോല്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :