1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anvar Nilambur By Election Result

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

ആദ്യം എണ്ണിയത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്

PV Anvar, PV Anvar Nilambur Election 2025, PV Anvar about Election, Nilambur Byelection Voting Day Live Updates, Nilambur Byelection 2025 Polling Live Updates, Nilambur By Election Voting, Nilambur Election News, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്
Nilambur By Election Result 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന. കോണ്‍ഗ്രസ് - ലീഗ് കോട്ടകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ വോട്ട് പിടിച്ചതാണ് മത്സരം കടുപ്പമാക്കിയത്. 
 
ആദ്യം എണ്ണിയത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്. വഴിക്കടവിലെ മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 15,335 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 13,045 വോട്ടുകളാണ് സ്വന്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ 5,539 വോട്ടുകള്‍ നേടി. 
 
ലീഗ് - കോണ്‍ഗ്രസ് വോട്ടുകളില്‍ കടന്നുകയറാന്‍ അന്‍വറിനു സാധിച്ചു. എന്നാല്‍ എല്‍ഡിഎഫിന് ഈ മേഖലകളില്‍ വലിയ നഷ്ടമുണ്ടായില്ല. അതേസമയം വഴിക്കടവ് പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജിനു മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 
അടുത്ത ലേഖനം
Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !