Aryadan Shoukath Won in Nilambur: കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്തി സ്വരാജ്, നിഷ്പക്ഷ വോട്ടുകള്‍ ആര്യാടന്; അന്‍വറിന്റെ 'കത്രിക പൂട്ട്' ക്ലിക്കായി

Nilambur By Election Result 2025: 76,666 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിടിച്ചത്

Nilambur Election Result, Nilambur By Election 2025 Results Live Update, Nilambur By Election Counting, Nilambur Election Result in Malayalam, Nilambur Result, M Swaraj Nilambur, PV Anvar Nilambur, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, നിലമ്പൂര്‍ തിരഞ്ഞെടുപ്പ്
Aryadan Shoukath and M Swaraj
Malappuram| രേണുക വേണു| Last Modified തിങ്കള്‍, 23 ജൂണ്‍ 2025 (12:37 IST)

Aryadan Shoukath Won in Nilambur: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു മിന്നുന്ന ജയം. 19 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലില്‍ 11,005 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചത്.

76,666 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 65,661 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. യുഡിഎഫ് കോട്ടയില്‍ കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും ആശ്വാസം.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി.അന്‍വര്‍ 19,593 വോട്ടുകള്‍ പിടിച്ചു. 'കത്രിക' അടയാളത്തില്‍ മത്സരിച്ച അന്‍വര്‍ യുഡിഎഫ്, എല്‍ഡിഎഫ് ക്യാംപുകളില്‍ നിന്ന് ഒരുപോലെ വോട്ട് പിടിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്ജിനു 8,536 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പി.വി.അന്‍വര്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രജിവെച്ചത്. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിനു സാഹചര്യമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :