Puthuppally ByElection Resutl: ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടി, 53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്നതിനുള്ള മറുപടിയാണ് വിജയമെന്ന് അച്ചു ഉമ്മന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:44 IST)
ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിതെന്ന് അച്ചു ഉമ്മന്‍. 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ എന്തുചെയ്‌തെന്നതിനുള്ള മറുപടിയാണ് ഈ വിജയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സഹോദരി അച്ചു ഉമ്മന്‍ പ്രതികരിച്ചത്.

53 കൊല്ലം ഉമ്മന്‍ ചാണ്ടി ഉള്ളം കൈയില്‍ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈയില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :