1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Education Kerala News

ആയുര്‍വേദ കോളേജില്‍ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം; അവസാന തിയതി സെപ്റ്റംബര്‍ 15

Education
കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ 2023-24 വര്‍ഷം ബി.എസ്സി നഴ്സിംഗ് (ആയുര്‍വ്വേദം), ബി.ഫാം (ആയുര്‍വ്വേദം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. www.lbscentre.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടിക വിഭാഗത്തിന് 300 രൂപയുമാണ്.

അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ ആയോ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ഫോണ്‍: 0471- 2560363,364.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കെ.എസ് .ആർ.ടി.സി ബജറ്റ് ടൂറിസത്തിൽ നിന്ന് പണം തട്ടിയ കണ്ടക്ടർ സസ്‌പെൻഷനിൽ