പെരുമ്പാവൂർ|
aparna shaji|
Last Modified തിങ്കള്‍, 9 മെയ് 2016 (09:48 IST)
ജിഷയുടെ കൊലപാതകത്തിൽ പൊലീസ് ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ നടത്തിയ സമരത്തിൽ സംഘർഷവും ലാത്തിചാർജ്ജും. സ്ത്രീകളും ഭിന്നലിംഗക്കാരുമടങ്ങിയ പതിനാറു പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പാവൂർ ഡി വൈ എസ് പി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടന റാലിയിലാണ് സംഘർഷം അരങ്ങേറിയത്. റാലി നടത്തിയ വനിതകളെ പോലീസ് ലാത്തിച്ചാര്‍ജ്‌ജിന് ഇരയാക്കുകയും തല്ലിച്ചതയ്‌ക്കുകയും ചെയ്‌തുവെന്നും ആരോപണമുണ്ട്.
ജസ്റ്റിസ് ഫോർ ജിഷ എന്ന പേരിൽ ആരംഭിച്ച ഫെയ്സ്ബുക്ക് കൂട്ടായ്മയാ് പ്രതിഷേധ മാർച്ച് നടത്തിയത്. വിവിധ വനിതാ സംഘടനകൾ, കിസ് ഓഫ് ലൗ, മനുഷ്യാവകാശ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. അനാവശ്യമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐജി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു.