മകനെ പിതാവ് കുത്തിക്കൊന്നു

  പുനലൂര് , കുഞ്ഞച്ചന്‍ , ബിനില്‍ , പൊലീസ്
പുനലൂര്‍| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (17:18 IST)
മകനെ പിതാവു കുത്തിക്കൊന്നു. പിതാവായ കുഞ്ഞച്ചനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കരവാളൂര്‍ വല്ലാറ്റ് ചരുവിള പുത്തന്‍ വീട്ടില്‍ ബിനില്‍ എന്ന 25 കാരനാണു കുത്തേറ്റു മരിച്ചത്. പുനലൂര്‍ എസ്‌ഐ ബിന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയില്‍ എട്ടോടെയായിരുന്നു ബിനിലിനു കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിനില്‍ രാത്രിയില്‍ തന്നെ
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വച്ചു മരിച്ചു.

കുടുംബ വഴക്കിനിടയില്‍ മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്കില്‍ ബിനില്‍ ഇടപെട്ടതോടെയാണ് പ്രശ്‌നമുണ്ടായതെന്നും കൈയില്‍ കരുതിവച്ചിരുന്ന കത്തികൊണ്ട് കുഞ്ഞച്ചന്‍ മകനെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :