1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pulikali Holiday Thrissur

പുലികളി: തൃശൂരിൽ നാളെ പ്രാദേശിക അവധി

Holiday
പുലികളിയോടനുബന്ധിച്ച് തൃശൂരിൽ നാളെ (ഓഗസ്റ്റ് 29) പ്രാദേശിക അവധി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.
 
പുലികളി മഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിന്റെയും ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നേപ്പാൾ ദുരന്തം; മരണസംഖ്യ 547 ആയി