തിരുവനന്തപുരം|
Sajith|
Last Updated:
തിങ്കള്‍, 1 ഫെബ്രുവരി 2016 (09:54 IST)
സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വികസനവാര്‍ത്തകള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ എത്തിക്കും.
ഫെബ്രുവരി ആദ്യ വാരം മുതല്‍ സര്‍ക്കാരിന്‍റെ വികസന വാര്‍ത്തകളും അറിയിപ്പുകളും തെരഞ്ഞെടുത്ത സര്‍ക്കാര്‍ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്ട് ഫോണിലൂടെ ലഭിക്കും.
രണ്ടാംഘട്ടമായി മാര്‍ച്ച് മുതല്‍ പത്രക്കുറിപ്പ് ഉള്‍പ്പെടെ എല്ലാ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും.