സരിതയുമായി സംസാരിച്ചത് അവരെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ശരിയാണോയെന്ന് അറിയാന്‍: തമ്പാനൂര്‍ രവി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 28 ജനുവരി 2016 (09:05 IST)
സരിതയുമായി താന്‍ ടെലഫോണില്‍ സംസാരിച്ചത് അവരെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന വാര്‍ത്ത ശരിയാണോ എന്ന് അറിയാന്‍ മാത്രമായിരുന്നെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സോളാര്‍ കമ്മീഷനില്‍ സര്‍ക്കാരിന് അനുകൂലമായി മൊഴി നല്കണമെന്ന് തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രവിയുടെ പ്രതികരണം.

മുഖ്യമന്ത്രിക്കും യു ഡി എഫിനും എതിരെ മൊഴി നല്‍കാന്‍ ചില എല്‍ ഡി എഫ് നേതാക്കളും ബാര്‍ ഉടമകളും സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. അത് ശരിയാണോയെന്ന് ആരായുക മാത്രമാണ് ചെയ്തത്.

ആര് വിളിച്ചാലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഫോണ്‍ എടുക്കാറുണ്ട്. സരിത ഫോണില്‍ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിളിച്ചു. സരിത ഇങ്ങോട്ട് വിളിച്ചപ്പോള്‍ ആണ് സര്‍ക്കാരിനെതിരെ മൊഴി നല്കാന്‍ ചിലര്‍ സ്വാധീനിച്ചെന്ന വാര്‍ത്ത ശരിയാണോ എന്ന് അന്വേഷിച്ചത്.

മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് പറഞ്ഞ സരിതയെ പ്രത്യേകം സ്വാധീനിക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :