വീടുകയറി ആക്രമണം നടത്തിയ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

തിരുവനന്തപുരം| Sajith| Last Modified ശനി, 30 ജനുവരി 2016 (10:11 IST)
വീടുകയറി ആക്രമിച്ച കേസിലെ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി ജോയി എന്ന 50 കാരനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടകളായിരുന്ന വയറന്‍സ്എല്‍വന്‍, ഓട്ടോ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നുകുഴി സ്വദേശി വേണുവിന്‍റെ വീട് ബോംബെറിഞ്ഞു തകര്‍ക്കുകയും വീട്ടുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളും ഉണ്ടെന്നാണു സൂചന.

സംഭവത്തിനു ശേഷം നാടുവിട്ട ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മ്യൂസിയം എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :