ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ആശ്വാസം; വിചാരണയ്ക്ക് സ്റ്റേ

രേണുക വേണു| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:38 IST)

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്ത മാസം നേരിട്ടു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിനു നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞ മാസം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.

മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ചു 2011 ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :