പ്രതാപവര്‍മ തമ്പാനെ പിന്തുണച്ച് പിടി തോമസ്

തിരുവനന്തപുരം| Last Modified തിങ്കള്‍, 28 ജൂലൈ 2014 (19:48 IST)
ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട പ്രതാപവര്‍മ തമ്പാനെ പിന്തുണച്ച് പിടി തോമസ്. തമ്പാന്‍ ചെയ്ത നല്ല കാര്യങ്ങള്‍ നേതൃത്വം കണ്ടില്ലെന്നും മോശം കാര്യങ്ങള്‍ മാത്രം കണക്കിലെടുത്താണ് പുറത്താക്കലെന്നും പിടി തോമസ് പറഞ്ഞു.

എംഎം ഹസന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തമ്പാനെ നേതൃസ്ഥാനത്തുനിന്ന് മാറ്റി വി സത്യശീലനെ കൊല്ലം ഡിസിസി പ്രസിഡന്റ് ആക്കിയിരുന്നു.

തമ്പാനെ നേതൃസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോയാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് എംഎം ഹസന്‍ അധ്യക്ഷനായ കെപിസിസി സമിതി വിലയിരുത്തിയത്. ഇതേ ചൊല്ലി കോണ്‍ഗ്രസില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :