രേണുക വേണു|
Last Modified ഞായര്‍, 11 ജൂണ്‍ 2023 (12:26 IST)
ജനങ്ങളില്‍ ആശങ്ക നിറച്ച് പിടി 14 എന്ന കാട്ടാന കാടിറങ്ങുന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയ കൊമ്പന്‍ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പിടി 14 നൊപ്പം കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ വരുന്ന കാട്ടാനക്കൂട്ടമാണ് പാലക്കാട് കഞ്ചിക്കോട് ഭാഗത്ത് പതിവായി ഇറങ്ങുന്നത്.
മനുഷ്യരെ ആക്രമിക്കുന്നതില്‍ പേരുകേട്ട ആനയാണ് പിടി 14. സാധാരണ കാണുന്ന ഒറ്റയാന്‍ അല്ല പിടി 14. വൈദ്യുതി വേലിയും പടക്കവും ആനയ്ക്ക് ഭയമില്ല. മദപ്പാട് സമയത്ത് മനുഷ്യന്റെ ഗന്ധം പിന്തുടര്‍ന്ന് ആക്രമിക്കുന്നതാണ് രീതി. പിടി 14 കാടിറങ്ങിയത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. കൂട്ടത്തില്‍ കൂടാന്‍ മടിയുള്ള ഈ കൊമ്പനെ വനപാലകര്‍ക്കും പേടിയാണ്.