രഹ്‌നയ്‌ക്ക് മാത്രമല്ല മേരി സ്വീറ്റിയ്‌ക്കും കിട്ടി എട്ടിന്റെ പണി!

രഹ്‌നയ്‌ക്ക് മാത്രമല്ല മേരി സ്വീറ്റിയ്‌ക്കും കിട്ടി എട്ടിന്റെ പണി!

തിരുവനന്തപുരം| Rijisha M.| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (11:17 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ മേരി സ്വീറ്റിയുടെ വീടിന് നേരെ കല്ലേറ്. വിദ്യാരംഭദിനത്തിൽ അയ്യപ്പനെ കണ്ട് തൊഴാനായിരുന്നു തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റി ശബരിമലയിലേക്ക് എത്തിയത്. സംഭവത്തെത്തുടർന്ന് മേരിയുടെ തിരുവനനതപുരത്തെ വീടിന്റെ ജനലുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞ് തകർത്തു.

മേരിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് വീടിനും പൊലീസും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താൻ വിശ്വാസിയാണെന്നും തനിക്ക് പറ്റുമെങ്കിൽ ഇന്ന് തന്നെ അയ്യപ്പനെ തൊഴണം എന്നുമായിരുന്നു മേരി ശബരിമലയിൽ പറഞ്ഞത്. സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞിട്ടും മേരി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. ഇതിനിടയില്‍ ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :