1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Protest against pink police

പിങ്ക് പൊലീസിന്റെ അപമര്യാദ: നീതി തേടി എട്ടുവയസുകാരിയുടെ കുടുംബം സെക്രട്ടറിയേറ്റില്‍ സമരത്തിന്

Protest
പിങ്ക് പൊലീസിന്റെ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നീതി തേടി എട്ടുവയസുകാരിയുടെ കുടുംബം സെക്രട്ടറിയേറ്റില്‍ സമരത്തിന് ഒരുങ്ങുന്നു. അച്ഛനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളായി ചിത്രീകരിച്ചതിന് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രജിതക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം. 
 
ആറ്റിങ്ങലിലായിരുന്ന സംഭവം നടന്നത്. ഐഎസ്ആര്‍ ഓയുടെ ഭീമന്‍ വാഹനം കാണാനെത്തിയതായിരുന്നു പിതാവും മകളും. ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഇവരോട് മോശമായി പെരുമാറുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു