പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരായ പ്രതിഷേധം ഇന്ന്

രാവിലെ 10.30 ന് കേരള ഹൗസിനു മുന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും

രേണുക വേണു| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (08:22 IST)

കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് രാവിലെ 11 നു ജന്തര്‍ മന്തറില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ അണിനിരക്കും. ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു.

രാവിലെ 10.30 ന് കേരള ഹൗസിനു മുന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്കു ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫിന് ക്ഷണമുണ്ടെങ്കിലും അവര്‍ പ്രതിഷേധ പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പരിപാടിക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :