Sabarimala: വനത്തില്‍ ശബരിമല തീര്‍ത്ഥാടകനെ കാണാതായിട്ട് ഒരുമാസം!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (18:19 IST)
വനത്തില്‍ ശബരിമല തീര്‍ത്ഥാടകനെ കാണാതായിട്ട് ഒരുമാസമാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം തൊടിയില്‍ വീട്ടില്‍ ഇന്ദിരയുടെ മകന്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഡിസംബര്‍ 30ന് അഞ്ച് സുഹൃത്തുക്കളോടൊപ്പമാണ് അനില്‍കുമാര്‍ ശബരിമലയിലേക്ക് പോയത്.

കാനനപാതയിലുടെ ശബരിമലയ്ക്ക് പോകവെ ജനുവരി ഒന്നിന് എരുമേലി ഇടത്താവളത്തില്‍ തങ്ങി. പിറ്റേ ദിവസം രാവിലെ അനില്‍കുമാറിനെ കാണാതാവുകയായിരുന്നു. പിന്നാലെ തീര്‍ത്ഥാടകര്‍ പമ്പാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം കൂടെപ്പോയ സുഹൃത്തുക്കളുടെയോ അമ്മയുടെയോ മൊഴിയെടുക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :