Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (17:24 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. കിലുക്കവും ചിത്രവും കാലാപാനിയും കാഞ്ചീവരവുമെല്ലാം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച ഡയറക്ടര്‍. പക്ഷേ ഇപ്പോള്‍ പ്രിയന് അത്ര നല്ല കാലമല്ല, സിനിമയിലും വ്യക്തിജീവിതത്തിലും.
ചെയ്യുന്ന സിനിമകളെല്ലാം പരാജയപ്പെടുന്നത് പ്രിയദര്‍ശനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സമീപകാലത്ത് പ്രിയന്‍ മലയാളത്തിലും ഹിന്ദിയിലും ചെയ്ത സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. ജയസൂര്യയെ നായകനാക്കി ‘ആമയും മുയലും’ എന്ന സിനിമയാണ് മലയാളത്തില്‍ ഒടുവില്‍ ചെയ്തത്. ആ സിനിമ എട്ടുനിലയില്‍ പൊട്ടി.
എന്തായാലും ആ സിനിമയില്‍ അഭിനയിക്കേണ്ടിവന്നതില്‍
ജയസൂര്യ ഇപ്പോള്‍ ദുഃഖിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്.
‘പ്രിയദര്‍ശന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്‍റെ എക്സൈറ്റ്മെന്‍റിലാണ് ആമയും മുയലും ചെയ്യാമെന്ന് സമ്മതിച്ചത്. എന്നാല്‍ എക്സൈറ്റ് ചെയ്യേണ്ടത് വ്യക്തികളല്ല, കഥയാണെന്ന് ചിത്രീകരണം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ മനസിലായി' - എന്നാണ് ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരിക്കുന്നത്.
ആമയും മുയലും പരാജയപ്പെട്ടെങ്കിലും ഇനിയും പ്രിയദര്‍ശന്‍ സമീപിച്ചാല്‍ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അഭിനയിക്കുമെന്നും ജയസൂര്യ വ്യക്തമാക്കുന്നു.