കൊച്ചി|
VISHNU.NL|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (17:57 IST)
നാടാകെ ചുംബന സമരത്തിന്റെ എരിപൊരിയിലാണ്. ചുംബിക്കാന്‍ പോണമെന്ന് ചിലര്‍ അരുതെന്ന് മറ്റുചിലര്‍, ഇനി പോയാല്‍ ചുംബിക്കാന്‍ ആളെക്കിട്ടുമോ എന്ന് മറ്റു ചിലര്‍ക്ക് സന്ദേഹം ഏതായാലും ചുംബന സമരം ഒരു സംഭവം തന്നെയായി. സമര സംഘാടകര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ സമരക്കാര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു വാര്‍ത്ത. പരസ്യമായി ചുംബിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി നടി പ്രിയാമണി രംഗത്തെത്തിരിക്കുന്നു. ഒരു എഫ്എം റേഡിയയോടാണ് പ്രിയാമണി തന്റെ അഭിപ്രായം പറഞ്ഞത്. പരസ്യമായി ചുംബിക്കാന്‍ താന്‍ തയ്യാറാണെന്നും സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ചുംബനം. അതുകൊണ്ട് ഇതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും പ്രിയാമണി പറയുന്നു.
നേരത്തെ ചുംബന സമരക്കാരെ പിന്തുണച്ച സംവിധായകന്‍ ജോയ് മാത്യു യാഥാര്‍ത്ഥ്യബോധത്തോടെയാകണം ചുംബന സമരം എന്നാണ് അഭിപ്രായപ്പെട്ടത്. കൊച്ചിയിലെ ചുംബന സമരത്തെ എങ്ങന്ര് നേരിടണമെന്ന് പൊലീസിന് ഇപ്പൊഴും ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥയാനെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമരക്കാര്‍ക്കെതിരെ അറസ്റ്റുള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.