ചുംബനത്തിന് അനുമതിയില്ല; സംഘാടകര്‍ക്ക് കൊച്ചിയില്‍ മര്‍ദ്ദനം

  മറൈന്‍ ഡ്രൈവ് , കിസ് ഓഫ് ലവ് , കൊച്ചി , പൊലീസ്
കൊച്ചി| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (13:32 IST)
കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിനു നടത്താനിരുന്ന കിസ് ഓഫ് ലവ് പരസ്യ ചുംബന പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഇന്നു രാവിലെ പരിപാടിക്ക് പിന്തുണയുമായെത്തിയ ഒരു കൂട്ടം പെണ്‍കുട്ടിയെയും നാല് ആണ്‍കുട്ടികളെയും കോള്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സംശയമുള്ള ചിലര്‍ മര്‍ദ്ദിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നെത്തിയ പൊലീസ് സംഘമാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്.

അതേസമയം നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ തങ്ങള്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയുടെ അംഗങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ പരസ്യമായി ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ അല്ല ഈ ഉദ്ദ്യമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. സമൂഹത്തിലെ സദാചാര പൊലീസായി സ്വയം വിശ്വസിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് പരിപാടിയെന്നും സംഘാടകര്‍ പറഞ്ഞു.

അക്രമ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും നവംബര്‍ രണ്ടിനു കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് ക്ഷണിക്കുന്നതായാണ് ‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മ ഫേസ്ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. അനാശാസ്യം ആരോപിച്ചു കോഴിക്കോട്ടെ ഹോട്ടല്‍ യുവമോര്‍ച്ചക്കാര്‍ അടിച്ചുതകര്‍ത്ത പശ്ചാത്തലത്തിലാണു ചുംബന പ്രതിഷേധം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :