1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain updates

സംസ്ഥാനത്ത് ശനിയാഴ്‌ച്ച വരെ ഇടിമിന്നലോട് കൂടിയ മഴ: മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടൽ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്‌ച്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ട് കഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
അടുത്ത ലേഖനം
തുടർച്ചയായി നാലാം വർഷവും ലോകത്തിലെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ഡൽഹി