കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; ശരണം വിളിച്ചവരെ മുഖ്യമന്ത്രി വിറപ്പിച്ചിരുത്തി

  narendra modi , kollam bypass , pinarayi vijayan , നരേന്ദ്ര മോദി , കൊല്ലം ബൈപ്പാസ് , നരേന്ദ്ര മോദി , പിണറായി വിജയന്‍
കൊല്ലം| Last Updated: ചൊവ്വ, 15 ജനുവരി 2019 (17:59 IST)
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.

പദ്ധതി നിർമാണത്തിനു സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ടായി.പദ്ധതികൾ വൈകിപ്പിച്ചു പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. കേരള പുനർനിർമാണത്തിനു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.
ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള വികസനമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. റോഡിനോടൊപ്പം റെയിൽ, ജലഗതാഗതം തുടങ്ങിയവയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം, ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷ പ്രസംഗത്തിനിടെ പ്രതിഷേധ സൂചകമായി ചിലര്‍ ശരണം വിളിച്ചു. എന്തും കാണിക്കാനുള്ള വേദിയാണു യോഗമെന്നു കരുതരുതെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി താക്കീത് ചെയ്യുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :