'പ്രേമം' വ്യാജപകര്‍പ്പ് വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച വഴയില സ്വദേശി പൊലീസ് പിടിയില്‍

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 28 ജൂലൈ 2015 (11:38 IST)
പ്രേമം സിനിമ
പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കൊല്ലം വാഴയില സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലത്ത് സിനിമ പ്രചരിച്ചതിനു പിന്നില്‍ ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. പ്രേമത്തിന്റെ സെനസര്‍ കോപ്പി ചോര്‍ത്തിയ സെന്‍സര്‍ ബോര്‍ഡിലെ താല്‍കാലില ജീവനക്കാരിലൊരാളുടെ സുഹൃത്തായ രഞ്ജിത് എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

സെൻസർ ബോർഡ് ഓഫീസിലെ ജീവനക്കാരനായ കരകുളം ചിഞ്ചുഭവനിൽ
അരുൺകുമാർ ആണ് രഞ്ജുവിന് സിനിമയുടെ വ്യാജ പകര്‍പ്പ് നല്‍കിയത്. രഞ്ജു ഇത് വാട്ട്സ് ആപ് വഴി ഗൾഫിലുള്ള സുഹൃത്തിനും സിനിമ കൈമാറി. ഗൾഫിലുള്ളയാൾ കൊല്ലം സ്വദേശിനിയായ ഒരു പെൺകുട്ടിക്ക് സിനിമ അയച്ചുകൊടുത്തു. ഈ പെൺകുട്ടിയാണ്
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് പിടിയിലായ കൊല്ലം സ്വദേശികളായ മൂന്നംഗസംഘത്തിന് സിനിമ വാട്ട്സ് ആപ് വഴി കൈമാറിയത് എന്നു തെളിഞ്ഞിട്ടുണ്ട്.

ഇത്തരത്തിൽ സിനിമ ഷെയർ ചെയ്ത കൂടുതൽ പേരെ പറ്റിയുള്ളവിവരം പൊലീസ് ശേഖരിച്ചു വരികയാണ്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ സിനിമ പ്രചരിപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പെലീസിന്റെ നീക്കം. സെൻസർ ബോർഡ് ഓഫീസിൽ നിന്ന് ചോർന്ന ചിത്രത്തിന്റെ പകർപ്പ് പൈറസി ഗ്രൂപ്പിൽപ്പെട്ട കൊല്ലത്തെ വിദ്യാർത്ഥിയുടെ പക്കൽ കൃത്യമായി എത്തിയതും കരാർ ജീവനക്കാരായിരുന്ന മൂന്നുപേരെയും
പെട്ടെന്ന് പുറത്താക്കാനിടയായതും
സംഭവത്തിൽ
ദുരൂഹതകൾക്കിടയാക്കുന്നുണ്ട്.

അതേസമയം സെന്‍സെര്‍ ബോര്‍ഡില്‍ നിന്ന് പല സിനിമകളും ഇത്തരത്തില്‍ പുറത്ത് പോയെന്നാണ് വിവരം. പ്രേമം ചോര്‍ന്നത് വാര്‍ത്തയാകുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തതിനാലാണ് ഇത് ശ്രദ്ദയില്‍ പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കേസില്‍ ആന്റിപൈറസി സെൽ
അറസ്റ്റ് ചെയ്ത സെൻസർ ബോർഡ് ഓഫീസ് ജീവനക്കാരായ കരകുളം ചിഞ്ചുഭവനിൽ
അരുൺകുമാർ(26), നെടുമങ്ങാട് ഇരിഞ്ചയം അമൂല്യയിൽ ലിതീഷ്(25), പാച്ചല്ലൂർ വാഴമുട്ടം കുമാരമന്ദിരത്തിൽ കുമാരൻ (30) എന്നിവരെ ഇന്ന് ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :