തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 27 ജൂലൈ 2015 (15:32 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയുടെ പകർപ്പ് ചോർത്തിയതായുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സെൻസർ ബോർഡിലെ മൂന്ന് താൽക്കാലിക ജീവനക്കാരെയും കോടതി പൊലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റിലായത്. ഇന്നു പുലര്‍ച്ചെയാണ് മൂവരെയും അറസ്റ് ചെയ്തത്.
സിനിമ ചോർന്നത് സെൻസർ ബോർഡിൽ നിന്നാണെന്ന്
ആന്റി പൈറസി സെൽ വ്യക്തമാക്കി. അറസ്‌റ്റിലായ മൂവര്‍ക്കും സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ പ്രചരിച്ച കേസിൽ പൊലീസ് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോൺ, ഡിവിഡി എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
പ്രേമം സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളിൽ നിന്നു പിടിച്ചെടുത്ത 32 ഹാർഡ് ഡിസ്കുകൾ, ഡിവിഡികൾ, മൊബൈൽ ഫോണുകൾ എന്നിവയാണു പരിശോധിക്കുന്നത്. ശബളം തര്‍ക്കത്തെ തുടര്‍ന്ന് ജൂണ്‍ 19ന് മൂവരെയും സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.