കൊച്ചി|
jibin|
Last Updated:
വ്യാഴം, 9 ജൂലൈ 2015 (11:15 IST)
പ്രേമം സിനിമ ചോര്‍ത്തിയത് താനെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങളാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഞാന്‍ സിനിമ ചോര്‍ത്തിയെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദോ അന്വേഷണ ഉദ്യോഗസ്ഥരോ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, സിനിമാ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനേയും അണിയറപ്രവര്‍ത്തകരേയും ബുധനാഴ്‌ച
പൊലീസ് ചോദ്യം ചെയ്‍തു. അല്‍ഫോന്‍സ് പുത്രനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ തെളിവുകള്‍ ശേഖരിച്ചു. വിശദമായ പരിശോധനയ്‍ക്കായി അല്‍ഫോന്‍സ് പുത്രന്റെ ഹാര്‍ഡ് ഡിസ്‍കും സിപിയുവും അന്വേഷണഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. സിനിമ ഇടയ്‍ക്ക് എഡിറ്റുചെയ്‍ത കൊച്ചിയിലെ സ്റ്റുഡിയോയിലും പരിശോധന നടത്തി. ഏതുവഴിക്കാണ് പകര്‍പ്പ് ചോര്‍ന്നതെന്ന് അറിയാനായിരുന്നു ഇത്.
സംവിധായകന്‍ തന്നെയാണ് സിനിമ എഡിറ്റ് ചെയ്‍തത് എന്നതിനാലാണ് അല്‍ഫോന്‍സ് പുത്രനില്‍നിന്ന് വിശദമായ മൊഴിയെടുക്കുന്നത്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു എന്ന സൂചനകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.