‘പ്രേമം’ ചോര്‍ന്ന വഴി തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍

കൊല്ലം| JOYS JOY| Last Modified ബുധന്‍, 15 ജൂലൈ 2015 (11:22 IST)
‘പ്രേമം’ സിനിമ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് തനിക്കറിയാമെന്ന് ചലച്ചിത്ര വകുപ്പ് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാര്‍. സിനിമ ചോര്‍ന്നതിനെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമക്കാര്‍ സൃഷ്‌ടിക്കുന്നതാണ് സംസ്ഥാനത്തെ സിനിമ പ്രതിസന്ധി. സിനിമയുടെ റിലീസ് വലിയ തീയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല.

വ്യാജ സിഡിയുടെ ഉറവിടം പൊലീസ് കണ്ടെത്തണം. പുതിയ സിനിമ കാണാന്‍ നാട്ടിന്‍പുറത്തുകാര്‍ക്കും ആഗ്രഹമുണ്ട്. പൈറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ പൊലീസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :