കോതമംഗലം|
VISHNU.NL|
Last Updated:
വെള്ളി, 25 ജൂലൈ 2014 (17:40 IST)
മൈലുകള്‍ സഞ്ചരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയായ ആദിവാസി യുവതി ആശുപത്രി അധികൃതരുടെ അവഗണന മൂലം ഓട്ടോയില്‍ പ്രസവിച്ചു. കനത്ത മഴയും കാറ്റം അവഗണിച്ച് കാട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്ന് ജീപ്പിലും വഞ്ചിയിലും സഞ്ചരിച്ച് സര്‍ക്കാര്‍ ആശിപത്രിയിലെത്തിയ യുവതിക്കാണ് ഈ ദുരനുഭവം.
തലവെച്ചപ്പാറ ആദിവാസി കോളനിയിലെ സുശീലയാണ് കോതമംഗലത്തെ ആശുപത്രിയിലെത്താനാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ചത്. കോളനിക്ക് സമീപത്തെങ്ങും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിച്ചിരുന്നില്ല. ഒടുവില്‍ ക്ലേശങ്ങള്‍ സഹിച്ച് എത്തിയപ്പോഴാകട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. ഇതോടെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഒട്ടോയില്‍ പ്രസവിക്കുന്നത്.
സംഭവം മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതോടെ വനിത പോലീസ് സ്ഥലത്തെത്തി യുവതിയേയും കുഞ്ഞിനേയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യവകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിനേയും അമ്മയേയും സന്ദര്‍ശിച്ചു.
ഏതായാലും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു. യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.