ലണ്ടണ്‍|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (11:37 IST)
ഗര്‍ഭിണിയായിരിക്കെ പരസഹായമില്ലാതെ ഷോപ്പിങ്ങിനെത്തിയ യുവതി തെരുവില്‍ പ്രസവിച്ചു. ബെര്‍മ്മിംഹാമിലായിരുന്നു സംഭവം നടന്നത്. ഇവിടെ ഒരു തുണിക്കടയില്‍ ഷൊപ്പിങ്ങിനെത്തിയതായിരുന്നു യുവതി. എന്നാല്‍ കടയുടെ മുന്നിലെത്തിയപ്പോഴേക്കും ഇവര്‍ക്ക് പ്രസവ വേദന ആരംഭിച്ചു.
യുവതിയുടെ ഭാഗ്യത്തിന് സമീപത്തു നിന്നവരും കടയില്‍ ഷോപ്പിങ്ങിനെത്തിയവരും അവസ്രോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ അമ്മയും കുഞ്ഞും ഇപ്പൊള്‍ സുഖമായിരിക്കുന്നു. യുവതി പ്രസവലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ സമീപത്തുണ്ടായിരുന്നവര്‍ യുവതിക്കുചുറ്റും മറയായി നിന്നു.
തൊട്ടടുത്ത് ആരൊഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ പെട്ടെന്നുതനെ യുവതിയുറെയും കുഞ്ഞിന്റെയും പരിചരണം ഏറ്റെടുത്തതിനാല്‍ അപകടമൊന്നുമില്ലാതെ സുഖ് പ്രസം നടന്നു.
വിവരമറിഞ്ഞ് പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പൊള്‍.
എന്നാല്‍ യുവതിയുടെ പേര് സംഭവത്തിന്റെ പ്രാധാന്യത്തേ കരുതി ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. യുവതിയും കുഞ്ഞും
ഭാഗ്യമുള്ളവരാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. എന്നാല്‍ ഇത് തെരുവ് കലാകാരന്മാരുടെ പ്രകടനമാണെന്നാണ് അവിടെ എത്തിയ പലരും ധരിച്ചിരുന്നത്.