1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pre metric educations schemes for Backward castes kerala

സ്കൂൾ തല പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

Pre metric educations schemes
സംസ്ഥാനത്തെ സ്‌കൂള്‍തലത്തില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിദ്യാഭ്യാസാനുകൂല്യ പദ്ധതികള്‍ക്കായുള്ള 2025-26 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാകുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ സഹായ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നിവയ്ക്ക് ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
 
അപേക്ഷകരും സ്‌കൂള്‍ അധികൃതരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലറുകള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നി ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ലഭ്യമാണ്.
 
സ്‌കൂള്‍ പ്രവേശന സമയത്ത് തന്നെ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്‌കൂളുകള്‍ക്ക് ബന്ധപ്പെട്ട ഡാറ്റ എന്‍ട്രി സമ്പൂര്‍ണമാക്കേണ്ട അവസാന തീയതി 2025 ജൂലൈ 15 ആണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപത്തുള്ള പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
X Chat: ഏത് പ്ലാറ്റ്ഫോമിലേക്കും വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാം, ഫോൺ നമ്പർ വേണ്ട: എക്സ് ചാറ്റ് അവതരിപ്പിച്ച് മസ്ക്