പൊലീസ് ഒരു ലിഫ്റ്റിലൂടെ മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ രക്ഷപ്പെട്ട് പ്രവീണ്‍ റാണ, നാല് കൊല്ലം കൊണ്ട് നൂറ് കോടി തട്ടിയെന്ന് പ്രാഥമിക കണ്ടെത്തല്‍; ജോലിക്കാരെ കുടുക്കി തടിയൂരാന്‍ ശ്രമം !

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 22 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ റാണ

രേണുക വേണു| Last Modified തിങ്കള്‍, 9 ജനുവരി 2023 (11:07 IST)

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കൊച്ചി കലൂരിലെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചാണ് പ്രവീണ്‍ റാണ കടന്നുകളഞ്ഞത്. റാണ ഫ്‌ളാറ്റിലുണ്ടെന്ന് അറിഞ്ഞ് പൊലീസ് ഒരു ലിഫ്റ്റിലൂടെ മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റ് ഉപയോഗിച്ച് റാണ രക്ഷപ്പെടുകയായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിലെ ജോലിക്കാരുടെ പേരിലേക്ക് കേസ് മാറ്റി രക്ഷപ്പെടാനുള്ള ശ്രമവും റാണ നടത്തുന്നുണ്ട്.

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 22 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ റാണ. ഇയാള്‍ നാല് കൊല്ലം കൊണ്ട് നൂറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സേഫ് ആന്റ് സ്‌ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന് വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :