പ്രതിപക്ഷം നടത്തിയ സമരത്തില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി| Last Modified ശനി, 14 മാര്‍ച്ച് 2015 (12:43 IST)
ധനമന്ത്രി കെ എം മാണിയ്ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ ന്യായീകരിച്ച് സിപി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷം നടത്തിയ സമരത്തില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നലെ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ തെറ്റില്ല. പ്രതിഷേധിക്കാന്‍ സിപിഎം തെരഞ്ഞെടുത്ത രീതിയില്‍ അപാകതയില്ലെന്നും കാരാട്ട് ദില്ലിയില്‍ പറഞ്ഞു.

കേരള നിയമസഭ ഇന്നോളം കാണാത്തതരത്തിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷം മാണിയ്ക്കെതിരെ നിയമസഭയില്‍ ഉയര്‍ത്തിയത്. അതിനിടെ നിയമസഭയില്‍ ഇന്നലെ അരങ്ങേറിയ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെയാകും നടപടി. സ്പീക്കറുടെ ഡയസിലേക്ക് കയറുക, കസേര തള്ളിയിടുക, ഡയസിലെ സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ നടപടികള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ഭരണപക്ഷത്തെ എം എല്‍ എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :