1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut in kerala UDF Government

സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം

വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടെന്നാണ് സർക്കാർ വിശദീകരണം

VD Satheesan
സംസ്ഥാനത്ത് പവർകട്ടിനു സമാനമായ വൈദ്യുതി നിയന്ത്രണത്തിനു യുഡിഎഫ് സർക്കാർ. ഇന്നുമുതൽ ജൂൺ 30 വരെ വൈകിട്ട് ആറിനും 12 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. 
 
വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് ജൂൺ ഒന്നിനു ശേഷം സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴയിൽ കുറവുണ്ടായെന്നും അതിനാൽ വൈദ്യുതി നിയന്ത്രണം വേണമെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നത്. 
 
നേരത്തെ കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് താൽക്കാലിക വൈദ്യുതി നിയന്ത്രണം ഏർപ്പെത്തിയപ്പോൾ എൽഡിഎഫ് സർക്കാരിനെ യുഡിഎഫ് വിമർശിച്ചിരുന്നു. കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടയിലും രണ്ട് ആഴ്ചയിൽ കൂടുതൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് എൽഡിഎഫ് സർക്കാർ ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ മഴ ലഭിച്ചിട്ടും വൈദ്യുതി നിയന്ത്രണം വേണമെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ. 
 
യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അരമണിക്കൂർ പവർകട്ട് 2016 ൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് അവസാനിപ്പിച്ചത്. പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പവർകട്ട് ഉണ്ടായിട്ടില്ല. ഇപ്പോൾ വീണ്ടും പവർകട്ട് കാലത്തേക്ക് തിരിച്ചുപോകുമോ എന്ന ആശങ്കയാണ് ഈ വാർത്തയോടു സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നവരിൽ ഏറിയ പങ്കിനും. 
അടുത്ത ലേഖനം
അപേക്ഷിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് പ്രൈവറ്റ് ബസുകള്‍; 'പ്രിയദര്‍ശിനി'ക്കെതിരെയുള്ള പ്രതിഷേധമെന്ന് സംശയം