1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Porn video case

എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന പരാതി; തൃശൂരില്‍ യുവാവിനെതിരെ കേസ്

Porn video case
എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചുവരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരെയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 
 
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഒരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് അശ്ലീല വീഡിയോ കാണിച്ചത്. ഇതോടെ കുട്ടികള്‍ ഭയന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് വീട്ടുകാരെ കാര്യം അറിയിക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മീൻപിടിത്തത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ