ചിറയിന്‍കീഴ്|
Sajith|
Last Modified ശനി, 13 ഫെബ്രുവരി 2016 (17:41 IST)
പ്രസിദ്ധമായ ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്ര
പൊങ്കാല ഫെബ്രുവരി പതിനാല് ഞായറാഴ്ച നടക്കും. പൊങ്കാലയ്ക്ക് എത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ ശാര്‍ക്കര ദേവസ്വം അധികാരികളും വിവിധ സന്നദ്ധ സംഘടനകളും തയ്യാറായിക്കഴിഞ്ഞു എന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് സുഗതന്‍, സെക്രട്ടറി അജയന്‍ എന്നിവര്‍ അറിയിച്ചു.
കുംഭം ഒന്ന് ഞായറാഴ്ച രാവിലെ 09.30 ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ ക്ഷേത്ര മേല്‍ശാന്തി പറമ്പില്‍ മഠത്തില്‍ ശ്രീനി തിരുമേനി തിരിതെളിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
പതിനൊന്നു മണിക്കും 11.45 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പൊങ്കാല നിവേദ്യം.
ക്ഷേത്രത്തിനു സമീപത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പൊങ്കാല ഇടാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മികച്ച പൊലീസ് സംവിധാനങ്ങളാണ് ഇത്തവണയുള്ളത്.
ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു.
ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ
ശർക്കര കുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി എന്നാണ്‍ ഐതിഹ്യം.
തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ഭഗവതിയായും ക്ഷേത്രം ശാർക്കര ക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.