കോഴിക്കോട്|
Last Modified ശനി, 26 ജൂലൈ 2014 (19:46 IST)
മുച്ചീട്ടുകളി നടത്തിപ്പുകാരന്‍ സംഘടിപ്പിച്ച സത്കാര വിരുന്നില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നല്ലളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാര്‍ക്കാണ് സ്ഥലമാറ്റ ശിക്ഷ ലഭിച്ചത്.
പെരിന്തല്‍മണ്ണയിലെ മുച്ചീട്ടുകള്‍ നടത്തിപ്പുകാരന്‍ സംഘടിപ്പിച്ച സത്കാരത്തില്‍ പങ്കെടുത്തതിനു നല്ലളത്തെ അഡീഷണല്‍ എസ് ഐ മുരളീധരന്‍, ഗ്രേഡ് എസ് ഐ സുരേഷ് ബാബു എന്നിവരെ സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജാണ് അന്വേഷണ വിധേയമായി കണ്ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്.
മണല്‍ കടത്ത് തുടങ്ങിയ പല അനധികൃത ഇടപാടുകള്‍ക്കും പിന്നില്‍ മുച്ചീട്ടുകളി നടത്തിപ്പുകാരന്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പൊലീസുകാര്‍ ഇയാള്‍ക്ക് ഇതില്‍ ഒത്താശ ചെയ്തെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതാണിപ്പോള്‍ പൊലീസുകാര്‍ക്ക് വിനയായത്.