അനുബന്ധ വാര്‍ത്തകള്‍
- ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ
- ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
- കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്കൂള്‍ അടച്ചുപൂട്ടി
- കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന് സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്
- കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്സിലെ കൂട്ട ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചിയില്‍ വെടിയുണ്ട ചട്ടിയില്‍ ഇട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. എറണാകുളം എആര്‍ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി സജീവിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക.
ഈ മാസം പത്തിനാണ് സംഭവം എആര്‍ ക്യാമ്പില്‍ നടന്നത്. സംസ്കാര ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്. ഈ വെടിയുണ്ടകള്‍ ക്ലാവ് പിടിച്ചതിനാലാണ് ഇങ്ങനെ ചെയ്തത്. സാധാരണയായി വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വേഗത്തില്‍ ചടങ്ങുകള്‍ക്ക് പോകേണ്ടതിനാല്‍ ചട്ടിയില്‍ വച്ച് ചൂടാക്കുകയായിരുന്നു. പിന്നാലെ ഉണ്ടകള്‍ പൊട്ടിത്തെറിച്ചു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഉണ്ടാവാത്തത്.