1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Metro Electric Bus

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍

രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Kochi Metro Bus
Kochi Metro Bus

ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച (നാളെ) ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന്‍ വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ഹോസ്പിറ്റല്‍ വഴി ഹൈക്കോടതിയിലേക്ക് എത്തുന്ന വിധത്തിലാണ് സര്‍ക്കുലര്‍ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. 
 
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. മൂന്ന് ബസുകളാണ് സര്‍വീസ് നടത്തുക. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് നിരക്ക്. ഹൈക്കോര്‍ട്ട്, എം.ജി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷനുകള്‍, ജനറല്‍ ഹോസ്പിറ്റല്‍, ജട്ടി, മേനക എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.
 
62 ദിവസം മുമ്പ് വിവിധ റൂട്ടുകളിലായി ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളില്‍ ഇതേവരെ ഒന്നര ലക്ഷത്തോളം പേര്‍ യാത്രചെയ്തു. ആലുവ - സിയാല്‍ എയര്‍പോര്‍ട്ട്, കളമശേരി - മെഡിക്കല്‍ കോളേജ്, കളമശേരി - കുസാറ്റ്, കളമശേരി - ഇന്‍ഫോ പാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ - ഇന്‍ഫോ പാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ - സിവില്‍ സ്റ്റേഷന്‍ എന്നീ റൂട്ടുകളിലായി ഒന്‍പത് ബസുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും