അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്സിലെ കൂട്ട ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
- ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനിടെ കൈക്കൂലി; ആര്‍ടിഒ വിജിലന്‍സ് കസ്റ്റഡിയില്‍, വീട്ടില്‍ നിന്ന് 50 ലേറെ വിദേശമദ്യ കുപ്പികള്‍ പിടിച്ചെടുത്തു
- ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
- ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്
കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. സ്‌കൂളിലെ കൂട്ടുകാരിയോടാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പൊണ്‍കുട്ടിയുടെ സഹോദരന്‍ ലഹരിക്ക് അടിമയാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറയുന്നു.
വിവരമറിഞ്ഞ അധ്യാപകരാണ് പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. പിന്നാലെ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സിഡബ്ല്യുസിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.