കായംകുളം|
Last Modified ശനി, 3 ഡിസംബര്‍ 2016 (13:44 IST)
പട്ടികജാതിയില്‍ പെട്ട പെണ്‍കുട്ടിയെ മിസ്ഡ്കോളിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെരക്കാട് കുന്നത്ത് വീട്ടില്‍ സുബേറാണു പൊലീസ് വലയിലായത്. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പൊലീസ് പിടിച്ചത്.
ദിവസങ്ങളായി പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെണ്‍കുട്ടിയ്ക്കൊപ്പം യുവാവിനെ പൊലീസ് വലയിലാക്കിയത്. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്ന് പരാതിയും നല്‍കി. തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.