സ്വന്തം വിവാഹം സൗദിയിൽ ഇരുന്ന് തത്സമയം കണ്ട ഒരു യുവാവ്!

തത്സമയം ഒരു വിവാഹം - കല്യാണ ചെറുക്കൻ അങ്ങ് സൗദിയിൽ, പെണ്ണ് ആലപ്പുഴയിലും!

aparna shaji| Last Updated: വെള്ളി, 2 ഡിസം‌ബര്‍ 2016 (13:50 IST)
സ്വന്തം വിവാഹം ലൈവായി അങ്ങ് സൗദി അറേബ്യയിൽ ഇരുന്ന് കാണേണ്ടിവന്ന യുവാവാണ് കൊല്ലം സ്വദേശിയായ ഹാരിസ് ഖാൻ. കൊല്ലം ജില്ലയിലെ വെളിയം സ്വദേശി ഹാരിസ് ഖാനും ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശി ഷംലയുമായുള്ള വിവാഹം ഇന്നലെയായിരുന്നു. എന്നാൽ, സാധാരണ വിവാഹങ്ങളിൽ നിന്നും ഒരു വ്യത്യാസം. കല്യാണ ചെറുക്കൻ മാത്രം വിവാഹത്തിനെത്തിയില്ല. സൗദിയിലെ സ്വദേശീവത്ക്കരണമാണ് ഹാരിസിനെ വിവാഹത്തിൽ നിന്നും അകറ്റിയത്.

ക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ഷംലയുമായുള്ള വിവാഹം ഡിസംബർ ഒന്നിന് നടത്താമെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാൻ ഹാരിസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൗദിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന ഹാരിസിന്റെ യാത്ര, നിതാഖാത് മൂലമുള്ള പ്രശ്‌നങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു.

ഒടുവിൽ ഹാരിസിന്റെ സഹോദരി, നജിത ഷംലയ്ക്ക് മിന്നുകെട്ടുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുക്കിയ ഓണ്‍ലൈന്‍ ലൈവിലൂടെ ഹാരിസ് റിയാദില്‍ ഇരുന്ന് ഈ രംഗത്തിന് സാക്ഷിയായി. ക്‌സിറ്റില്‍ നാട്ടിലേക്ക് പോകാനും ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. ഇതോടെയാണ് സ്വന്തം വിവാഹം റിയാദിലിരുന്ന് കാണേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഹാരിസ് ഉള്‍ക്കൊള്ളുന്നത്. ഹാരിസിന് എത്താനാകില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ തന്നെ ആലോചിച്ചെടുത്ത തീരുമാനമാണ് നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താമെന്ന്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :