പമ്പ|
aparna shaji|
Last Modified വെള്ളി, 2 ഡിസംബര്‍ 2016 (15:23 IST)
സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. പമ്പ പുണ്യനദിയാണെന്നും സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് അയ്യപ്പ ഭക്തന്മാർക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രയാർ വ്യക്തമാക്കി. വ്രതശുദ്ധിയോടെ പമ്പയിൽ കുളിക്കാൻ എത്തുന്ന അയ്യപ്പന്മാരോടൊപ്പം സ്ത്രീകൾ കുളിക്കുന്നത് പല തവണ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഠിന വ്രതശുദ്ധിയോടെ പമ്പയിൽ എത്തുന്ന അയ്യപ്പന്മാർക്ക് സ്ത്രീകൾ കുളിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അനുവദിച്ച് തരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പ്രയാർ രാമകൃഷ്ണൻ പറഞ്ഞു.
ശബരിമലയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കരുതെന്നും കഠിനമായ നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തോട് കൂടി മാത്രമേ മല ചവിട്ടാൻ പാടുള്ളു എന്നും അദ്ദേഹം പറഞ്ഞു.