നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും; ഓണം 'കുടിച്ച്' ആഘോഷിക്കാന്‍ പദ്ധതിയിട്ടവര്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Modified ശനി, 26 ഓഗസ്റ്റ് 2023 (08:25 IST)

ഓണം പ്രമാണിച്ച് ഇന്നുമുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരേയും മറ്റ് ഗതാഗത ലംഘനക്കാരേയും പൂട്ടാനാണ് പൊലീസിന്റെ പദ്ധതി. ഈ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാനും അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പൊലീസ് പരിശോധന. നഗരങ്ങളിലെ പോക്കറ്റ് റോഡുകളില്‍ അടക്കം പൊലീസ് കര്‍ശന പരിശോധന നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൂട്ടുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയാല്‍ വന്‍ പിഴ ഈടാക്കാനാണ് തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :