മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (17:19 IST)
മാനന്തവാടി: മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം തന്നെ വയനാട് സ്വദേശികളാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :