1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swami Sandeepananda giris asrama attacked

സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തിന് നേരെ ആക്രമണം, രണ്ട് കാറുകളും ഒരു സ്‌‌കൂട്ടറും കത്തിച്ചു; ആക്രമികൾ മടങ്ങിയത് ആശ്രമത്തിന് പുറത്ത് റീത്തും വച്ച്

സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തിന് നേരെ ആക്രമണം, രണ്ട് കാറുകളും ഒരു സ്‌‌കൂട്ടറും കത്തിച്ചു; ആക്രമികൾ മടങ്ങിയത് ആശ്രമത്തിന് പുറത്ത് റീത്തും വച്ച്

സ്വാമി സന്ദീപാനന്ദ
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം. ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ഇതിന് മുമ്പും സ്വാമിക്ക് ഭീഷണിയുണ്ടായിരുന്നതായും സൂചനകളുണ്ട്.
 
ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. കൂടാതെ ആശ്രമത്തിന് പുറത്ത് ഒരു റീത്തും വച്ചതിന് ശേഷമാണ് അവർ മടങ്ങിയത്. അയൽക്കാർ വന്ന് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
 
ആക്രണത്തിൽ ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. 
അടുത്ത ലേഖനം
കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്: ശാരദക്കുട്ടി