ബാറ്ററി മോഷണം: പൊലീസുകാര്‍ പ്രതികള്‍

കുറ്റിപ്പുറം:| Last Modified വ്യാഴം, 14 മെയ് 2015 (18:12 IST)
വിവിധ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങളിലെ ബറ്ററി മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. കുറ്റിപ്പുറം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അന്‍സില്‍, വിശാല്‍, റെജി എന്നിവര്‍ക്കെതിരെയാണു വകുപ്പ്തല നടപടിയുടെ ഭാഗമായി കേസെടുത്തത്.

ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ആരോപണം ഉണ്ടായ സാഹചര്യത്തില്‍
തിരൂര്‍ ഡി.വൈ.എസ്.പി അസൈനാര്‍, വളാഞ്ചേരി സി ഐ സുരേഷ് എന്നിവര്‍ കുറ്റിപ്പുറം സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്ന് സി.ഐ കെ.ജി സുരേഷ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :