ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍ ഇനി മുല്ലപ്പെരിയാറിനു സ്വന്തം

ഇടുക്കി| Sajith| Last Modified ചൊവ്വ, 12 ജനുവരി 2016 (15:59 IST)
സംസ്ഥാനത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍ മുല്ലപ്പെരിയാറില്‍ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സമീപത്തായി ഫോറസ്റ്റ് വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്ള ഈ സ്റ്റേഷനില്‍ ആകെ124 പൊലീസുകാരാണ്
ഉള്ളത്. സ്റ്റേഷന്റെ ചുമതല ഡി വൈ എസ് പിക്കാണ്. ഡാമിന്റെ ഇരുകരയിലും താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്റ്റേഷന്‍ സ്ഥപിച്ചിരിക്കുന്നത് എന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.

നിലവില്‍ ഡാമിന്റെ ഉത്തരവാദിത്തം തമിഴ്‌നാടിനാണ്. മാവോയിസ്റ്റുകളുടെ ഭീഷണിയും ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ, കേന്ദ്രസേനയുടെ സുരക്ഷയും തമിഴ്‌നാട്
ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, സുരക്ഷയുടെ കാര്യം കൂടി കേരളത്തിനു നഷ്‌ടമായാല്‍ ഡാമിന്റെ പൂര്‍ണ ഉത്തരവാദിത്തം തമിഴ്‌നാടിനായിരിക്കും.

ഈ സാഹചര്യം കണക്കിലെടുത്താണ് കേരളത്തിലെ ഏറ്റവും വലിയ പൊലിസ് സ്റ്റേഷന്‍ മുല്ലപ്പെരിയാറില്‍ സ്ഥാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :