മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണം; തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയിലേക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ട് , തമിഴ്‌നാട് , കേരളം , സുപ്രീംകോടതി , യൂത്ത് കോണ്‍ഗ്രസ്
കുമളി| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (10:13 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയിലേക്ക്. കേരളത്തില്‍ നിന്ന് അനാവശ്യമായി അണക്കെട്ടില്‍ ധാരാളം ആളുകള്‍ സന്ദര്‍ശനത്തിനായി എത്തുന്നുവെന്നും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയതും തമിഴ്‌നാട് പരാതിയില്‍ ഉയര്‍ത്തിക്കാട്ടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബസമേതമെത്തിയ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരെ കേരളം തടയാന്‍ ശ്രമിച്ചതുമാണ് തമിഴ്‌നാടിനെ പ്രകോപിപ്പിച്ചത്. കൂടാതെ
അടൂര്‍ പ്രകാശിനൊപ്പം നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അണക്കെട്ടിലെത്തിയതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൂടാതെ, ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുമെന്നും തമിഴ്‌നാട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :